മാധാവിക്കുട്ടി-പുഴു
സന്ധ്യക്ക് പുഴക്കരയിൽ വച്ച്
അവളെ അവസാനമായി ചുംബിച്ചിട്ടു കൃഷ്ണൻ പോയി.
അന്നു രാത്രിയിൽ ഭർത്താവിനൊപ്പം കിടക്കുമ്പോൾ
അവൾ മരിച്ചപോലെ തണുത്തിരുന്നു.
നിനക്കെന്തു പറ്റി, അയാൾ ചോദിച്ചു,
എന്റെ ചുംബനങ്ങൾ നിനക്കു വിലയില്ലാതായോ?
ഇല്ല,
ഇല്ലേയില്ല, അവൾ പറഞ്ഞു;
എന്നാൽ അവൾ ഓർക്കുകയായിരുന്നു,
പുഴുവരിച്ചാൽ ശവത്തിനെന്ത്?
