ഇമാമു അമീർ ബറാക്ക (ലെറോയ് ജോൺസ്) - രാത്രി
ഞങ്ങൾക്കു സ്വന്തം
ഞങ്ങൾ കറുത്തവർ
കറുത്തവർ ഞങ്ങൾ
ഞങ്ങൾ കറുത്ത മന്ത്രവാദികൾ
ഹൃദയത്തിന്റെ കരിമ്പനറകളിൽ
ഞങ്ങൾ പണിയുന്നതു കറുത്ത വിദ്യകൾ
വെള്ളക്കാർ വെളുത്തവർ
മരണം പോലെ വിളറിയവർ
പകൽ അവരെ തുണയ്ക്കില്ല
രാത്രി ഞങ്ങളുടേതുമാണ്