Friday, 13 October 2017

മാധവിക്കുട്ടി - ഒരാടിന്റെ മരണം

മാധവിക്കുട്ടി - ഒരാടിന്റെ മരണം


വീട്ടിൽ ആകെയുള്ള സ്ത്രീയ്ക്ക് സുഖമില്ലാതായി,
കലി കയറിയ വെളിച്ചപ്പാടിനെപ്പോലെ
ഓടിനടന്നു വീട്ടുജോലി ചെയ്തിരുന്നവർ,
അവരുടെ ഒട്ടിയ കവിളും ചുള്ളി പോലത്തെ കാലും കണ്ട്
മക്കൾ പറയാറുണ്ടായിരുന്നു,
അമ്മേ, അമ്മയെ കണ്ടാൽ ഒരാടിനെപ്പോലെ തന്നെ.
വീൽചെയറിലിരുത്തി ആശുപത്രിയിൽ കയറ്റിയപ്പോൾ
ജ്വരം കൊണ്ട കണ്ണു തുറന്നവർ നിലവിളിച്ചു.
എന്നെ വിടൂ, എന്നെ വിടൂ,
അടുപ്പിൽ പരിപ്പു കരിയുന്ന മണം വരുന്നു...