Friday, 13 October 2017

ഉടലിനോടാത്മാവു പറയുന്നു (മരണത്തെ കുറിച്ചുള്ള വാമോഴി കവിത)

ഉടലിനോടാത്മാവു പറയുന്നു
(മരണത്തെ കുറിച്ചുള്ള വാമോഴി കവിത)



നീയും ഞാനും തമ്മിലിനിയെന്തു ബന്ധം,
മിണ്ടാട്ടമില്ലാത്ത ശവമേ?
നീയും ഞാനുമൊരുമിച്ചായിരുന്നപ്പോൾ ഞെളിഞ്ഞുനടന്നതല്ലേ നീ,
മിണ്ടാട്ടമില്ലാത്ത ശവമേ?
ഇന്നെന്തേ, വായും പൊളിച്ചനക്കമറ്റു നീ കിടക്കുന്നു,
മിണ്ടാട്ടമില്ലാത്ത ശവമേ?
ചിറ നിറഞ്ഞിരുന്നു, താമര പൂത്തിരുന്നു, വഞ്ചിയൊഴുകിയിരുന്നു;
ഇന്നു ചിറ മുറിഞ്ഞു, താമര വാടി, ചെളിയിൽ വഞ്ചി മുങ്ങിയും പോയി,
മിണ്ടാട്ടമില്ലാത്ത ശവമേ!
(ഛത്തീസ്ഗഢ്)