Friday, 13 October 2017

അരുൺ ജി എം – പെണ്ണേ നീ



അരുൺ ജി എം പെണ്ണേ നീ








പെണ്ണെ
നീ കാമത്തിന്റെ
അവസാനരതിയെന്ന്,


നിന്റെ ശരീരം
അവന്റെ
പൗരുഷത്തിന്റെ
മേച്ചിൽപുറമെന്ന്,


അവന്റെ
സ്ഖലനം
നീ അടിവയറ്റിൽ
പേറണമെന്ന്..


അവന്റെ വാരിയെല്ലിൽ
നിന്നെ ഉയർത്തിയതെന്ന്
ദൈവവചനം.


നീ കൊടുത്ത
വിവേകത്തിന്റെ
കനി തിന്നാണത്രേ
ദൈവത്തെ അവൻ
ചോദ്യം ചെയ്തതെന്ന്..


എത്ര സമർത്ഥമായാണ്
നിന്നെ
വെറും പെണ്ണാക്കി
അവനും ദൈവവും
അവരുടെ
നിഴലിനു പിന്നിലേക്ക്
മാറ്റി നിർത്തിയത്…….