Friday, 13 October 2017

റൂമി – നിര്‍വ്വചനങ്ങള്‍ക്കതീതം



റൂമി നിര്‍വ്വചനങ്ങള്‍ക്കതീതം


അവരെന്നോടു ചോദിച്ചൂ :
അനുരാഗി എന്നാല്‍ എന്താണ് ?”
ഞാന്‍ പറഞ്ഞു :
അര്‍ഥങ്ങള്‍ എന്നോട്
ചോദിക്കാതിരിക്കുക.
എപ്പോള്‍ നീ എന്നെപ്പോലെ
ഒരനുരാഗിയാകുന്നുവോ ,
അപ്പോള്‍ നിനക്കതിന്‍
പൊരുളറിയാം.
പ്രണയം നിര്‍വ്വചനാതീതം.
അതു വാക്കുകളാല്‍ വര്‍ണ്ണിക്കുന്നവര്‍
പ്രണയമനുഭവിക്കാത്തവര്‍ .