Friday, 13 October 2017

റൂമി – പനിനീര്‍പൂവു കൊഴിയുമ്പോള്‍



റൂമി പനിനീര്‍പൂവു കൊഴിയുമ്പോള്‍


പനിനീര്‍പൂവു കൊഴിയുകയും
പൂന്തോപ്പു വാടുകയും ചെയ്‌താല്‍
വാനമ്പാടി പാട്ടുനിര്‍ത്തുന്നു .
പ്രേമഭാജനം സര്‍വ്വം
അനുരാഗിയോ,
വെറും യവനിക മാത്രം .
അവന്റെ പ്രണയം ക്ഷയിച്ചാല്‍
അവഗണിക്കപ്പെട്ട വളര്‍ത്തു പക്ഷിപോല്‍ മനം .
പ്രിയമുള്ളവനേ ,
നിന്റെ സ്നേഹപ്രകാശമില്ലെങ്കില്‍ ഞാന്‍
വെറുമൊരു ശയ്യാവലംബിയാം
ജീവച്ഛവം