Showing posts with label നന്ദിത - പങ്കു വെക്കുമ്പോള്‍. Show all posts
Showing posts with label നന്ദിത - പങ്കു വെക്കുമ്പോള്‍. Show all posts

Sunday, 15 October 2017

നന്ദിത - പങ്കു വെക്കുമ്പോള്‍



നന്ദിത - പങ്കു വെക്കുമ്പോള്‍


 
ശരീരം ഭൂമിക്കും
മനസ്സ് എനിക്കും ചേർത്തുവച്ച്
നിന്റെ സൂര്യ നേത്രം
എന്റെ ആകാശം നിറഞ്ഞു കത്തുകയാണ്
മനസ്സ് ഉരുകിയൊലിക്കുമ്പോള്‍
നിന്റെ സ്‌നേഹത്തിന്റെ നിറവ്
സിരകളില്‍ അലിഞ്ഞു ചേരുന്നു
ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുകയാണ്
നിന്നെ മറക്കുകയെന്നാല്‍ മൃതിയാണണ്
ഞാന്‍.. നീ മാത്രമാണെന്ന്....