Showing posts with label വാമൊഴി കവിത - മരണഗാനം. Show all posts
Showing posts with label വാമൊഴി കവിത - മരണഗാനം. Show all posts

Sunday, 15 October 2017

വാമൊഴി കവിത - മരണഗാനം

വാമൊഴി കവിത - മരണഗാനം

കണ്ണീരൊഴുകുവോളം ഞാൻ പാട്ടുകൾ പാടിയിരുന്നു,
ലോകമന്നെത്ര പരന്നതുമായിരുന്നു.
ഞാൻ പറയട്ടെ: ഞാൻ മരിക്കുന്ന നാൾ
കടത്തുകാരൻ തോണിയുമായി കടവത്തേക്കു പോരട്ടെ!
ഇടതുകൈ വീശി ഞാൻ ജീവനുള്ളവരോടു വിട പറയും.
ഞാൻ പോവുകയായെന്നേ!
കേൾക്കൂ ഞാൻ പോയിക്കഴിഞ്ഞുവെന്നേ!
ഓളക്കൈകളിലുലഞ്ഞും കൊണ്ടു 
മരണത്തിന്റെ തോണി വന്നടുക്കും,
അതിൽക്കയറി ഞാൻ പോകും,
എന്റെയാളുകൾക്കത്രയും പാട്ടുകൾ പാടിക്കൊടുത്ത ഞാൻ!
(ടോഗോ, ആഫ്രിക്ക)