Showing posts with label മനുഷ്യരുടെ പ്രണയം. Show all posts
Showing posts with label മനുഷ്യരുടെ പ്രണയം. Show all posts

Friday, 13 October 2017

മനുഷ്യരുടെ പ്രണയം

മനുഷ്യരുടെ പ്രണയം



പ്രണയത്തിൽ ആത്മാർത്ഥത
അമരർക്കു മാത്രം പറഞ്ഞതാണ്‌,
നിഗൂഢസ്വർഗ്ഗങ്ങളിൽ
തളർച്ചയറിയാതെ ക്രീഡിക്കുന്ന
കാമചാരികളായ ദേവകൾക്ക്.
എന്റെയും നിന്റെയും കാര്യമെടുത്താൽ,
പൂർണ്ണനിർവൃതി അറിയാനും മാത്രം
നമ്മൾ ദീർഘായുസ്സുകളായില്ല,
അന്യോന്യം വഞ്ചിക്കാതിരിക്കാനും മാത്രം
നമ്മൾ അല്പായുസ്സുകളുമായില്ല.