Showing posts with label മാധവിക്കുട്ടി - എനിക്കു ധൈര്യം വരുന്നില്ല. Show all posts
Showing posts with label മാധവിക്കുട്ടി - എനിക്കു ധൈര്യം വരുന്നില്ല. Show all posts

Monday, 23 October 2017

മാധവിക്കുട്ടി - എനിക്കു ധൈര്യം വരുന്നില്ല

മാധവിക്കുട്ടി - എനിക്കു ധൈര്യം വരുന്നില്ല

നിന്റെ മുഖം തിരിക്കരുതേ
എന്റെ നേർക്കു നോക്കരുതേ, പ്രിയപ്പെട്ടവനേ
ഏകാന്തവാപികളുടെ കയങ്ങളിലേക്കൊന്നുകൂടി നോക്കാൻ
എനിക്കു ധൈര്യം വരുന്നില്ല
തണുത്ത ചർമ്മത്തിന്റെ അടരുകൾക്കടിയിൽ
നിദ്രാണസൂര്യന്മാർ മറഞ്ഞുകിടപ്പുണ്ടാവാം
നഗ്നരായ കുട്ടിപ്പിശാചുക്കളെപ്പോലെ
വെള്ളത്തിനടിയിൽ നിന്നവ ഉയർന്നുവന്നേക്കാം
വശീകരിക്കാൻ
പ്രീതിപ്പെടുത്താൻ...
മുതിർന്നവരുടെ കളികൾ കളിക്കാൻ
എനിക്കിപ്പോൾ ധൈര്യം വരുന്നില്ല
പ്രലോഭനം എന്ന കളി
ചിരി എന്ന കളി
പരിത്യാഗം എന്ന അവസാനത്തെ കളിയും