Showing posts with label മാധവിക്കുട്ടി - ഒരു പഴയ കഥ. Show all posts
Showing posts with label മാധവിക്കുട്ടി - ഒരു പഴയ കഥ. Show all posts

Monday, 23 October 2017

മാധവിക്കുട്ടി - ഒരു പഴയ കഥ



മാധവിക്കുട്ടി - ഒരു പഴയ കഥ






ഇതിപ്പോൾ
പറഞ്ഞു പഴകിയ ഒരു കഥയായിരിക്കുന്നു:
ഒരിക്കൽ ഞാൻ മുടി കറുപ്പിച്ചു,
അതിൽ വാസനത്തൈലം പുരട്ടി,
മൃദുവചനങ്ങൾ ചൊല്ലി
ഞാനയാളെ എന്റെ ആശ്ളേഷത്തിലൊതുക്കി.
അയാൾ പ്രണയത്തിന്റെ കെണിയിൽ പെട്ടു.
ഒന്നോ രണ്ടോ കൊല്ലം
ഞങ്ങൾ ആനന്ദമറിയുകയും ചെയ്തു.
എന്നാൽ കെണിയിൽ വീണ എല്ലാ മൃഗങ്ങളെയും പോലെ
പുറത്തു പോകാനൊരു വഴി കണ്ടെത്താനായി
ഒരുനാളയാൾ മാന്തിപ്പറിച്ചു.
ഞാൻ ശാന്തയായി വാതിൽ തുറന്നുകൊടുത്തു,
അയാൾക്കിറങ്ങിപ്പോകാനായി.