Sunday, 8 October 2017

എ.അയ്യപ്പൻ-വെയിൽമറന്നവൾ



എ.അയ്യപ്പൻ-വെയിൽമറന്നവൾ

മഴയത്ത്
നീയും ഞാനും
ഒരേ കുടയിൽ പോയതോർക്കുക.
ഉള്ളെരിഞ്ഞു 
അവൾ പറഞ്ഞു.
വെയിലാണെനിക്കിപ്പോൾ
നീയുള്ളപ്പോൾ.
വെയിലിൽനിന്നെരിയുന്ന സമയത്ത്
ചൊല്ലി നീ
മഴ വരേണ്ട കാലമായി
കറുത്ത നഖങ്ങളെ നീ മുറിക്കുമ്പോൾ
ചുവന്ന രക്തം നഷ്ടമായി.
എവിടെയോനിന്നും
മുറിച്ചെടുത്ത
ജീവിതമെനിക്കിന്നു
ശിഷ്ടമായി.
ഒരങ്കുരതിൽനിന്നെത്ര പൂക്കൾ;
വരും
വരും
പ്രേമം മറന്നു ഞാൻ
……..