നെരൂദ [നീയിരിക്കെ ഞാൻ മരിച്ചാൽ]
നിയിരിക്കെ ഞാൻ
മരിച്ചാൽ, പ്രിയേ,
ഞാനിരിക്കെ നീ മരിച്ചാൽ, പ്രിയേ,
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതു നാം,
നാം പാർക്കുമിടം പോലെ വിശാലമല്ലൊരു തുറസ്സും.
ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതു നാം,
നാം പാർക്കുമിടം പോലെ വിശാലമല്ലൊരു തുറസ്സും.
പാറുന്ന വിത്തുകൾ പോലെ നമ്മെയും കൊണ്ടു പാഞ്ഞു
ഗോതമ്പുപാടത്തെ പൊടിയും, മരുനിലത്തെപ്പൂഴിയും,
കാല,വുമലയുന്ന പുഴയും, നാടോടിക്കാറ്റും.
ആ പ്രയാണത്തിലന്നു തമ്മിൽ കാണാതെയും പോയേനെ നാം.
ഗോതമ്പുപാടത്തെ പൊടിയും, മരുനിലത്തെപ്പൂഴിയും,
കാല,വുമലയുന്ന പുഴയും, നാടോടിക്കാറ്റും.
ആ പ്രയാണത്തിലന്നു തമ്മിൽ കാണാതെയും പോയേനെ നാം.
ഈ
ശാദ്വലത്തിൽ വച്ചു പക്ഷേ, തമ്മിൽക്കണ്ടു നാം-
ഒരു കുഞ്ഞപാരത! നാമതു മടക്കുന്നു.
ഈ പ്രണയമൊടുങ്ങുന്നില്ലെന്നാലും പ്രിയേ.
ഒരു കുഞ്ഞപാരത! നാമതു മടക്കുന്നു.
ഈ പ്രണയമൊടുങ്ങുന്നില്ലെന്നാലും പ്രിയേ.
അതിനു
ജനനമില്ല, മരണവുമില്ല,
നീളുന്ന പുഴ പോലതിന്റെ തടങ്ങളേ മാറുന്നുള്ളു,
അധരങ്ങളേ മാറുന്നുള്ളു.
നീളുന്ന പുഴ പോലതിന്റെ തടങ്ങളേ മാറുന്നുള്ളു,
അധരങ്ങളേ മാറുന്നുള്ളു.
കടപ്പാട് (വിവര്‍ത്തനം:
പരിഭാഷ, രവികുമാര്‍ വി)