Tuesday, 10 October 2017

നിസ്സാർ ഖബ്ബാനി- എന്റെ പ്രണയമേ



നിസ്സാർ ഖബ്ബാനി- എന്റെ പ്രണയമേ

നിസ്സാർ ഖബ്ബാനി
1923-1998



നീ
എന്റെ  ഉന്മാദത്തിന്റെ
തലത്തിലായിരുന്നുവെങ്കിൽ
എന്റെ  പ്രണയമേ,
ഉപേക്ഷിക്കേണ്ടി വരുമായിരുന്നു
നിന്റെ ആഭരണങ്ങളത്രയും.
ബ്രേസ്ലെറ്റുകൾ വിൽക്കേണ്ടിയും
എന്റെ മിഴികളിൽ
ഉറങ്ങേണ്ടിയും വരുമായിരുന്നു.