1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു. അയ്യപ്പന്
ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സിൽ അമ്മയും ആത്മഹത്യ
ചെയ്തു. തുടർന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭർത്താവായ വി.
കൃഷ്ണന്റെയും സംരക്ഷണയിൽ നേമത്ത് വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും
പത്രാധിപരുമായി. 2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേ, ഒക്ടോബർ 21-ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം തിരുവനന്തപുരത്തുവച്ച്
അന്തരിച്ചു.പോലീസിന്റെഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ
അബോധാവസ്ഥയിൽ കണ്ടെത്തി
ആശുപത്രിയിലെ ത്തിച്ചഅയ്യപ്പനെതിരിച്ചറിഞ്ഞത്മരണശേഷമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന്
സംശയിയ്ക്ക പ്പെടുന്നു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഒക്ടോബർ 26-ന് തൈക്കാട് ശാന്തികവാ ടത്തിൽ സംസ്കരിച്ചു. അയ്യപ്പന്റെ മൃതദേഹം ഔദ്യോഗിക
ബഹുമതികളോടെ നടത്തിയത് വൻ വിവാദമായിരുന്നു.
ജീവിതത്തിന്റെ ഒരു
ഘട്ടത്തിൽ അദ്ദേഹം 4 വർഷത്തോളം കണ്ണൂർ ജില്ലയിലെ മണത്തണയിൽ താമസിച്ച് കവിതകൾ എഴുതിയിരുന്നു.
[പല്ല്.-എ. അയ്യപ്പന്റെ അവസാന
കവിത]
അമ്പ് ഏതു നിമിഷവും മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ
ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി
ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന
വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ
കണ്ടെത്തിയതാണീ കവിത
