Sunday, 8 October 2017

ഇർഷാദ് കമിൽ – എവിടെയാണു നീ..എവിടെയാണ് ഞാൻ



ഇർഷാദ് കമിൽ
എവിടെയാണു നീ..എവിടെയാണ് ഞാൻ

എവിടെയാണു നീ..
എവിടെയാണ് ഞാൻ
..
അല്ലയോ മൗലാ,
നിന്റെ ദയ എന്നോടു കാണിക്കൂ
.
എണ്ണുവാൻ കഴിയാത്ത അത്രയും ദുഃഖങ്ങൾ
എന്നെ മൂടിയിരിക്കുന്നു..
ഞാൻ വിശ്വസിക്കുന്നു,
നീ എന്റെ ദുഃഖങ്ങൾ അകറ്റുമെന്നു.
ഒന്നുമല്ലാത്ത ഒരുവനിലേക്ക്,
എന്നിലേക്ക് നീ കേൾക്കണേ,
എനിക്ക് വേറെയാരുമില്ല
എന്തൊരു ഭയാനകമായ
വഴിയാണ് എന്റെ മുന്നിലുള്ളത്,
എന്തിനാണ് ദുർബലനായ
എന്നിൽ നിന്ന് നീ തിരിഞ്ഞുകളഞ്ഞത്,
ഞാൻ ഈ ഭൂമിയിൽ നിന്നു കേഴുന്നു..
ദയവായി നിന്റെ
കരുണയുടെ കൈ എന്നിലേക്ക് തിരിച്ചാലും

എന്നിലേക്ക് ശ്രദ്ദിക്കൂ

എനിക്ക് വേറെയാരുമില്ല
നീ പാവങ്ങളോട്
കരുണയുള്ളവനാണ്,
 ബലഹീനരുടെ ശക്തിയാണ്..
എന്നിലേക്ക് ശ്രദ്ദിക്കൂ

എനിക്ക് വേറെയാരുമില്ല

ഞാൻ ഈ ലോകത്തെ
നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലാണ്

നീയാണ് എനിക്ക് തുണ

പറയൂ,
 ഞാൻ എവിടെയാണ്
ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു
എന്റെ ശ്വാസം പകുതി നിലച്ചുപോയിരിക്കുന്നു

എന്നോട് കരുണ കാണിക്കൂ മൗലാ
.
എവിടെയാണ് ഞാൻ..
ഇരുട്ട് എന്നിൽ മൂടപ്പെടുന്നു..
എല്ലാ പ്രകാശങ്ങളും കെട്ടുപോയിരിക്കുന്നു
.
എന്റെ ശരീരം തകരുന്നു..
ഹൃദയം പരാജയപ്പെട്ടിരിക്കുന്നു
.
ഭാഗ്യത്തിന്റെ നക്ഷത്രങ്ങൾ മറഞ്ഞിരിക്കുന്നു..
പ്രതീക്ഷയുടെ ഒരു കിരണമെങ്കിലും കാണിക്കൂ,
ഇവിടെയെല്ലാം ശൂന്യതയാൽ മൂടപ്പെട്ടിരിക്കുന്നു..
ഞാൻ ഒറ്റപ്പെട്ടിരിക്കുന്നു
ദയവായി നിന്റെ കരുണയുടെ
കൈ എന്നിലേക്ക് തിരിച്ചാലും

എന്നെ ഓർക്കണേ നാഥാ,
 അതോ
എന്നെ പൂർണമായും കൈവിട്ടോ
  മൗലാ നീ
എവിടെയാണു നീ……
എവിടെയാണ് ഞാൻ
………………