ഒട്ടോ റെനോ കാസ്റ്റില്ലോ
(1934 – 1967) – ഗ്വാട്ടിമലൻ വിപ്ലവകാരിയും സ്പാനിഷ് കവിയു)
ഒരു നാൾ,
ഈ
നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികൾ
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാൽ
ചോദ്യം ചെയ്യപ്പെടും.
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാൽ
ചോദ്യം ചെയ്യപ്പെടും.
ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോൾ
നിങ്ങൾ എന്തു ചെയ്തു എന്ന്
അവർ ചോദിക്കും.
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോൾ
നിങ്ങൾ എന്തു ചെയ്തു എന്ന്
അവർ ചോദിക്കും.
ഉടയാടകളെക്കുറിച്ചോ
നീണ്ട ഉച്ചമയക്കങ്ങളെക്കുറിച്ചോ
അവർ അന്വേഷിക്കില്ല.
‘ഇല്ലായ്മയുടെ ആശയ’ത്തോടുള്ള
വന്ധ്യമായ പോരാട്ടത്തെക്കുറിച്ച്
ആരായുകയില്ല.
സാമ്പത്തികശാസ്ത്രത്തിലെ ഉന്നതപഠനത്തെ ആരും വിലമതിക്കില്ല.
ഗ്രീക്ക് പുരാണങ്ങളെക്കുറിച്ചോ,
ഉള്ളിലൊരാൾ ഒരു ഭീരുവിനെപ്പോലെ മരിച്ചപ്പോൾ
തങ്ങളെത്തന്നെ വെറുത്തതിനെക്കുറിച്ചോ
ആയിരിക്കില്ല അവർ ചോദിക്കുക.

എല്ലാം തികഞ്ഞ ജീവിതത്തിന്റെ നിഴലിൽ ഉടലെടുത്ത
അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളെക്കുറിച്ച്
അവർ ചോദിക്കില്ല.
അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളെക്കുറിച്ച്
അവർ ചോദിക്കില്ല.
അന്ന്,
സാധാരണക്കാരായ മനുഷ്യർ വരും.
അരാഷ്ട്രീയബുദ്ധിജീവികളുടെ പുസ്തകങ്ങളിലും കവിതകളിലും
ഇടമില്ലാതിരുന്നവർ,
അവർക്കു അന്നവും പാലും മുട്ടയും
എത്തിച്ചുകൊടുത്തിരുന്നവർ,
അവരുടെ കാറോടിച്ചിരുന്നവർ,
അവരുടെ നായ്ക്കളെയും പൂന്തോട്ടങ്ങളെയും പരിപാലിച്ചിരുന്നവർ,
അവർക്കു വേണ്ടി പണിയെടുത്തിരുന്നവർ,

അവർ വന്നു ചോദിക്കും:
“പാവപ്പെട്ടവർ നരകിച്ചപ്പോൾ,
അവരിലെ അലിവും പ്രാണനും കെട്ടൊടുങ്ങിയപ്പോൾ
എന്തു ചെയ്യുകയായിരുന്നു നിങ്ങൾ?”
അവരിലെ അലിവും പ്രാണനും കെട്ടൊടുങ്ങിയപ്പോൾ
എന്തു ചെയ്യുകയായിരുന്നു നിങ്ങൾ?”
എന്റെ പ്രിയപ്പെട്ട നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികളേ,
നിങ്ങൾക്ക് ഉത്തരം മുട്ടും.
നിശ്ശബ്ദതയുടെ കഴുകൻ നിങ്ങളുടെ കുടല്‍ കൊത്തിത്തിന്നും.
സ്വന്തം ദുരവസ്ഥ നിങ്ങളുടെ ആത്മാവിൽ തറച്ചുകയറും.
അപ്പോൾ ലജ്ജകൊണ്ട് നിങ്ങൾക്കു മിണ്ടാൻ കഴിയില്ല.
നിങ്ങൾക്ക് ഉത്തരം മുട്ടും.
നിശ്ശബ്ദതയുടെ കഴുകൻ നിങ്ങളുടെ കുടല്‍ കൊത്തിത്തിന്നും.
സ്വന്തം ദുരവസ്ഥ നിങ്ങളുടെ ആത്മാവിൽ തറച്ചുകയറും.
അപ്പോൾ ലജ്ജകൊണ്ട് നിങ്ങൾക്കു മിണ്ടാൻ കഴിയില്ല.