നിസാർ ഖബ്ബാനി - താരതമ്യ പ്രണയം
![]() |
നിസ്സാർ ഖബ്ബാനി |
നിന്റെ മറ്റു കാമുകർക്ക്
സദൃശനല്ല ഞാനോമനേ
മറ്റേയാൾ നിനക്കൊരു മേഘത്തെ തന്നാൽ
സദൃശനല്ല ഞാനോമനേ
മറ്റേയാൾ നിനക്കൊരു മേഘത്തെ തന്നാൽ
ഞാൻ നിനക്ക് മഴയാണു നൽകുക.
അവൻ നിനക്കൊരു റാന്തൽ തരികയാണെങ്കിൽ
ഞാൻ നിനക്ക് ചന്ദ്രനെ നൽകും
ഞാൻ നിനക്ക് ചന്ദ്രനെ നൽകും
അവൻ നിനക്കൊരു ചില്ല നൽകുന്നുവെങ്കിൽ
ഞാൻ നിനക്ക് വൃക്ഷങ്ങൾ നൽകും
ഇനി മറ്റൊരാൾ നിനക്കൊരു നൗക നൽകിയാൽ
ഞാൻ നിനക്ക് യാത്ര തരികതന്നെ ചെയ്യും.
* * *
